Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister N. Shamsudeen

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

മ​​ല​​പ്പു​​റം: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി പാ​​ഠ​​പു​​സ്ത​​ക വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ. മ​​ല​​പ്പു​​റം പ്ര​​സ് ക്ല​​ബ് സം​​ഘ​​ടി​​പ്പി​​ച്ച മീ​​റ്റ് ദ ​​മി​​നി​​സ്റ്റ​​ർ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ച്ച​​ടി വേ​​ഗ​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഒ​​രു ദി​​വ​​സം പ​​ര​​മാ​​വ​​ധി മൂ​​ന്ന​​ര ല​​ക്ഷം പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് അ​​ച്ച​​ടി​​ക്കാ​​ൻ ക​​ഴി​​യു​​ക. പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും ഇ​​ത് പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ന്ന​​ലെ മു​​ത​​ൽ പ​​ര​​മാ​​വ​​ധി​​ത​​ന്നെ അ​​ച്ച​​ടി​​ക്കു​​ന്നു​​ണ്ട്. ഇ​​ങ്ങ​​നെ തു​​ട​​ർ​​ന്നാ​​ൽ സ്കൂ​​ൾ തു​​റ​​ക്കു​​ന്പോ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ല​​ഭി​​ക്കും. ഇ​​ത് ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​യി പ്ര​​ത്യേ​​ക ടീ​​മി​​നു​​ത​​ന്നെ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ത് അ​​വ​​ർ ശ്ര​​ദ്ധി​​ക്കും. 80 ശ​​ത​​മാ​​ന​​ത്തോ​​ളം പാ​​ഠ​​പു​​സ്ത​​കം വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.

ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക​​ന്പ​​നി​​യാ​​ണു മെ​​റ്റീ​​രി​​യ​​ൽ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. അ​​വ​​ർ​​ക്കു പ​​ണം ല​​ഭി​​ക്കാ​​ത്ത​​തു കാ​​ര​​ണം പ്ര​​തി​​സ​​ന്ധി ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തെ​​ല്ലാം പ​​രി​​ഹ​​രി​​ച്ചി​​ട്ടു​​ണ്ട്. സ്കൂ​​ൾ യൂ​​ണി​​ഫോം വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​യി.

സ്കൂ​​ൾ തു​​റ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​നു​​മു​​ള്ള കൃ​​ത്യ​​മാ​​യ ഗൈ​​ഡ്‌​​ലൈ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെന്നും. മ​​ന്ത്രി പ​​റ​​ഞ്ഞു. ച​​ട​​ങ്ങി​​ൽ പ്ര​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്. മ​​ഹേ​​ഷ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ പ്ല​​സ് വ​​ണ്‍ സീ​​റ്റ് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യി​​ട്ടു​​ണ്ടെ​​ന്ന​​ത് വ്യ​​ക്ത​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് മ​​ല​​പ്പു​​റ​​ത്ത്. സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ൾ​​ക്കു ന​​ൽ​​കി​​യ അ​​ഡീ​​ഷ​​ണ​​ൽ ബാ​​ച്ചു​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും ഇ​​ത്ത​​വ​​ണ അ​​ലോ​​ട്ട്മെ​​ന്‍റ്. 350 അ​​ഡീ​​ഷ​​ണ​​ൽ ബാ​​ച്ചു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തു കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. എ​​ന്നി​​ട്ടും കു​​റ​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ൽ അ​​ത്ത​​രം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഒ​​രു​​ക്കും.

പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ലാ​​തെ എ​​ല്ലാ​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കും. അ​​ടു​​ത്ത അ​​ധ്യ​​യ​​നം മു​​ത​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണും. അ​​ധി​​ക സീ​​റ്റു​​ക​​ള​​ട​​ക്കം അ​​നു​​വ​​ദി​​ക്കാ​​ൻ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്ക​​ണം. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തി​​നെ​​ല്ലാം പ​​രി​​ഹാ​​രം കാ​​ണും.-​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Latest News

Corehub Up